
കാഞ്ഞങ്ങാട്: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കാഞ്ഞങ്ങാട് മിനി ഇൻഡോർ സ്ഥാപനത്തിൽ സംഘടിപ്പിച്ച ബാസ്‌ക്കറ്റ് ബാൾ ഫ്രീ ത്രോ മത്സരത്തിൽ ബാബുരാജ് കാടങ്കോട് ജേതാവായി.അനുഷ്‌ക കാടാങ്കോട് രണ്ടാം സ്ഥാനവും അഭിനവ് ചന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മത്സരങ്ങൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം പി.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ശ്രീനിവാസൻ ദിനേശൻ മാസ്റ്റർ,വിനോദ് രാജ് എറുവാട്ട്,വിനോദ് കുമാർ അരമന സുധി ബോസ് എം.എസ് തുടങ്ങിയവർ പ്രസംഗിച്ചു. കാസർകോട് ജില്ലാ സ്‌പോർട്‌സ് കൗൺസിന്റെ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം നിരവധി കായിക മത്സരങ്ങൾ കായിക സെമിനാറുകൾ,മേജർ ധ്യാൻചന്ദ് അനുസ്മരണം,വാക്കാത്തോൺ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |