
കാഞ്ഞങ്ങാട്: മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷഫീഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി.വി രമേശൻ മുഖ്യാതിഥിയായി .വരദ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ പള്ളിക്കര,പ്രസാദ് വെള്ളിക്കോത്ത്, ജനൻ കാഞ്ഞങ്ങാട്, സുനിൽ ബേക്കൽ ഷിബു പരുത്തിക്കാട് എന്നിവർ സംസാരിച്ചു. വിജയൻ ചെറുവത്തൂർ സ്വാഗതവും അജേഷ് കൊച്ചി നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വർണ്ണ മനോഹരമായ പൂക്കളവും വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും ഒരുക്കിയിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ നടന്ന പരിപാടിയിൽ 100 ഓളം അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു. വൈകിട്ട് നടന്ന സമാപനത്തിൽ വിജയികൾക്ക് ബാബു ദേവൻസ് സമ്മാനവിതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |