
കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ ബധിര അസോസിയേഷൻ, ജില്ലാ ഡെഫ് യൂത്ത് ഫോറം, വുമൺസ് ഫോറം, ഡെഫ് വർക്കിംഗ് ഫോറം, ചിറ്റാരിക്കൽ ഡെഫ് ക്ലബ്ബിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.. കാഞ്ഞങ്ങാട് ബ്ലോക്ക് ഹാളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി പഞ്ചായത്ത് മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ചെർക്കള മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളുമായ കെ.ടി.ജോഷിമോൻ മുഖ്യാതിഥി ഐ.അസോസിയേഷൻ വൈസ് പ്രസിഡന്റ് മുഹമ്മദ് അമീൻ, ജില്ല ഡെഫ് യൂത്ത് ഫോറം പ്രസിഡന്റ് ഇ.എം.അബ്ദുൾ റഹ്മാൻ , ജില്ലാ ഡെഫ് വുമൺസ് ഫോറം പ്രസിഡന്റ് പി.വി.ധന്യ , കെ.പി.മൈമുനത്ത് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.സൈഫുദ്ധീൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എച്ച്.സക്കിർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |