
കണ്ണൂർ:തളിപ്പറമ്പിലെ പരാജയത്തിൽ അണികളിൽ ഒരു വിഭാഗത്തിന് തെറ്റുപറ്റിയെന്ന പരാമർശവുമായി പ്രതിപക്ഷനേതാവും സി.പി.എമ്മിന്റെ മുതിർന്ന പി.ബി അംഗവുമായ പിണറായി വിജയൻ. സി.പി.എം മയ്യിൽ ടൗണിലും തളിപ്പറമ്പിലും സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പിണറായി അണികളുടെ നിലപാടിനെ ശക്തമായി വിമർശിച്ചത്.
പാർട്ടിയോടൊപ്പം നിന്നവർ, ഏത് പ്രതികൂല സാഹചര്യത്തിലും നല്ല രീതിയിൽ പ്രതികൂലിച്ചവർ എന്തുകൊണ്ടാണ് മാറാനിടയായത്. ആരെയാണ് നിങ്ങൾ വിശ്വാസത്തിലെടുത്തത്. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ തയ്യാറാവണം. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. അത്യപൂർവ്വ ഘട്ടത്തിൽ വഴിവിട്ട നടപടികൾ സ്വീകരിച്ചുവെന്നുവരാം. പക്ഷേ അവരുടെയൊന്നും പിന്നാലെ പാർട്ടി വികാരമുള്ളവർ പോകാറില്ലെന്നും പിണറായി അണികളെ ഓർമ്മിപ്പിച്ചു.
1965 മുതൽ ഒരു തവണയൊഴികെ 2021വരെ ജയിച്ച തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർതത്ഥി പരാജയപ്പെട്ടപ്പോൾ ഇവിടെ കൊട്ടിഘോഷിച്ചതാരെന്നും പിണറായി ചോദിച്ചു. വലതുപക്ഷത്തിന്റെ ഇടപെടലിന്റെ പ്രസക്തി അവിടെയാണ് കാണേണ്ടത് . അവർ കൈമെയ് മറന്ന് ആഹ്ലാദിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ വിജയം ഏതെല്ലാം തരത്തിൽ അവർ ആഹ്ലാദ പ്രകടനം നടത്തിയെന്നും പിണറായി പറഞ്ഞു. ടികെ ഗോവിന്ദൻ പ്രവർത്തകർക്ക് സ്വീകാര്യനായതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
മനസാ സ്വീകരിച്ചവർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും
ടികെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ മനസ്സാ സ്വീകരിക്കാൻ തയ്യാറായി പോയെങ്കിൽ അതിനുള്ള പശ്ചാതാപം നിങ്ങളിൽ പലർക്കും ഇപ്പോൾ ഉണ്ടായിട്ടുണ്ടാകും. ഞാൻ നിങ്ങൾ എന്ന് പറയുന്നത് ടി.കെ.ഗോവിന്ദനെ അംഗീകരിച്ച് വോട്ട് ചെയ്ത എൽ.ഡി.എഫിന്റെ നേരത്തെയുള്ള വോട്ടർമാരെക്കുറിച്ചാണെന്നും പിണറായി പറഞ്ഞു. അങ്ങനെയുള്ളവർ കൃത്യമായ രാഷ്ട്രീയ ധാരണയോടെ പാർട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറാവാണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ടി.കെ.ഗോവിന്ദൻ ജയിച്ചുവന്നിട്ടുണ്ട്, കേരളത്തിൽ ഞങ്ങളാകെ പരാജയപ്പെട്ടിട്ടുണ്ട് . തളിപ്പറമ്പിലെ പരാജയവും അംഗീകരിക്കുന്നു.എന്നുവെച്ച് എല്ലാ കാലവും ആ ജയം നിലനനിൽക്കില്ല. 1970ലാണ് ഇവിടെ എൽ.ഡി.എഫ് പരാജയപ്പെട്ടത്. 77ൽ അതേ മണ്ഡലം എൽ.ഡി.എഫിനെ സ്വീകരിക്കുന്ന നില വന്നുവെന്നും പിണറായി പറഞ്ഞു. ഒരു അവസരവാദിക്ക് ജയിക്കാൻ കഴിഞ്ഞുവെന്നുള്ളതുകൊണ്ട് എല്ലാ കാലത്തേക്കമുള്ള ജയമായിട്ട് അതിനെ കാണേണ്ടതില്ലെന്നും എല്ലാ തരത്തിലും പാർട്ടി ഏകോപിതമായി നീങ്ങേണ്ട ഒരു ഘട്ടമാണിതിെന്നും പിണറായി ഓർമ്മപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |