SignIn
Kerala Kaumudi Online
Saturday, 27 June 2026 1.09 AM IST

സന്ദീപ് വാര്യരുടെയും കുഞ്ഞികൃഷ്ണന്റെയും സ്റ്റാറ്റസ് ഇട്ടതിന് തലയ്ക്കടി

babu-
അക്രമത്തിൽ പരിക്കേറ്റ് തൃക്കരിപ്പൂർ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബാബു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും ജയിച്ചതിന്റെ പോസ്റ്റർ സ്റ്റാറ്റസ് ഇട്ടുവെന്ന് ആരോപിച്ച് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഒരു സംഘം സി.പി.എം പ്രവർത്തകർ ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ചു. പടന്ന വടക്കേക്കാട്ടിലെ കൽപ്പണിക്കാരൻ കെ.പി ബാബുവിന് (46) നേരെയാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്ച രാത്രി എട്ടര മണിയോടെ സുഹൃത്ത് ഭാസ്‌കരനെ വീട്ടിൽ ഇറക്കി വടക്കേക്കാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ മാരകായുധ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് ബാബുവിന്റെ മുൻവരിയിലെ പല്ല് ഇളകി. പരിക്കേറ്റ ബാബുവിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു ബാബു. അടുത്തകാലം മുതൽ പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. പിതാവ് പരേതനായ കെ. കരുണാകരൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നുവെന്ന് പറയുന്നു. ഇടയ്ക്കിടെ സ്റ്റാറ്റസ് ഇട്ടതാണ് പാർട്ടി പ്രവർത്തകരെ പ്രകോപിച്ചത്. നേരത്തെ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടും പദ്ധതികൾ നടപ്പിലാക്കാത്ത സർക്കാരിനെതിരെ സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് ബാബു പറയുന്നു. കെ. രവി, പി.വി രതീഷ്, കെ.വി രാജേഷ്, സച്ചിൻ, ആർ. വിനു തുടങ്ങി എട്ടോളം പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് മൊഴി എടുത്ത പൊലീസിനോട്‌ ബാബു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL