SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.08 PM IST

ഓപ്പറേഷന്‍ തൂഫാന്‍: 143 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു

READ ENGLISH VERSION
police

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 143 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 1.656 ഗ്രാം എം.ഡി.എം.എയും 4.812 കി.ഗ്രാം കഞ്ചാവും 9.512 ഗ്രാം മെറ്റാഫിത്താമിനും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 3657 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 3931 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1813.75884 ഗ്രാം. കഞ്ചാവ് 333.69385588 കി.ഗ്രാം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA