കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാപാരഭവൻ ഹാളിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ടിൽ പുതിയ എക്‌സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് ലഹരി വ്യാപനത്തിനെതിരേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. നിഷാദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. ബൈജു, പി. പ്രശാന്ത്, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി. വിജയൻ സ്വാഗതവും കെ. ഷിജു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ഗോവിന്ദൻ നമ്പൂതിരി (പ്രസിഡന്റ്), കെ. നൗഷാദ് (സെക്രട്ടറി), ജനാർദ്ദനൻ, പി.പി മുഹമ്മദ് ഇജാസ് (വൈസ് പ്രസിഡന്റ്), ടി.വി സജിത്ത് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |