പാണത്തൂർ: നീറ്റ് പരീക്ഷ അട്ടിമറിക്കുകയും ഉന്നത വിദ്യാഭ്യാസ രംഗം പാടെ തകർക്കുകയും ചെയ്ത മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിനു മുമ്പിൽ അടിയറ പറഞ്ഞിരിക്കുകയാണന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. ഇന്ത്യയെ തകർക്കുന്ന വർഗീയ ശക്തികളെ ചെറുത്തു തോല്പിക്കാൻ കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പനത്തടി മണ്ഡലം പ്രവർത്തക കൺവെൻഷനും പുതിയ മണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും ബളാംതോട് മിൽമ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ട്രഷറർ ഡോ. കെ.വി ശശിധരൻ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലംപുഴ, കെ.ജെ ജെയിംസ്, എ.കെ ദിവാകരൻ, മധുസൂദനൻ റാണിപുരം, എൻ. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |