കാഞ്ഞങ്ങാട്: കേന്ദ്രസർക്കാരിന്റെ കർഷക- തൊഴിലാളി ദ്രോഹനയത്തിനെതിരെ രാജ്യവ്യാപകമായി ആഗസ്റ്റ് 10ന് നടക്കുന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. സമരം വിജയിപ്പിക്കുന്നതിനായി കർഷക - കർഷക തൊഴിലാളി ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് നഗരസഭാ ടൗൺ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി തമ്പാൻ, പി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, ഡോ. വി.പി.പി മുസ്തഫ, പി. മണിമോഹൻ, ടി. കൃഷ്ണൻ, കെ.എസ് കുര്യാക്കോസ്, അംഗം കെ. മണികണ്ഠൻ, എം. കുമാരൻ, വി.വി പ്രസന്നകുമാരി, വി.വി രമേശൻ എന്നിവർ സംസാരിച്ചു. കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |