പെരിയ: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും ജൻഡർ റിസോഴ്സ് സെന്ററും ചേർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ ജെൻഡർ ചാമ്പ്യന്മാരെ ആദരിച്ചു. കെ. സാവിത്രി, ആർ. പത്മാവതി, കെ.വി ആരതി, പാലിയേറ്റീവ് നഴ്സ് പി.വി വാസന്തി, അനാമിക മധു, കെ. ശ്രീജിത എന്നിവരെയും വായനാക്കുറിപ്പ് മത്സരത്തിൽ വിജയിച്ചവരെയുമാണ് ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. പി. പ്രീതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ ബാബുരാജ്, ബി.എ ഷാഫി, ദീപ മണികണ്ഠൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ബിന്ദു, എം. രേഖ, കെ. ലീല, വി.കെ സുനിത, കെ. നളിനി, സി. ശോഭന, എ. വേണു സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |