
കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്.അവനീബാല അനുസ്മരണവും 15-ാമത് അവനീബാല പുരസ്കാര സമർപ്പണവും ഇന്ന് വൈകിട്ട് 4.30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കും. ഡോ. ഷീല പത്മറാവു അദ്ധ്യക്ഷയാകും. പുരസ്കാര ജേതാവ് ഡോ. സോണിയ ചെറിയാന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി അവാർഡ് സമ്മാനിക്കും. യു.അധീഷ്, പി.അശ്വതി എന്നിവർ സംസാരിക്കും. എസ്.ആർ.അനീസ പുരസ്കാര രേഖ അവതരിപ്പിക്കും. ഡോ. സോണിയ ചെറിയാൻ മറുപടി പറയും. വിനോദൻ സ്വാഗതവും ആശ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |