SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

ശ്രീരാമ ക്ഷേത്രത്തിൽ രാമായണ സംഗമം

ramayana
രാമായണ സംഗമം ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: സനാതന ധർമ്മ പാഠശാലയും മാവുങ്കാൽ ശ്രീരാമക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച രാമായണ സംഗമം ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്തു. പി.പി രാധിക അദ്ധ്യക്ഷത വഹിച്ചു. ധർമ്മ പാഠശാല സംസ്ഥാന സമിതി അംഗം പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. സുജാത അയ്യങ്കാവ്, രുഗ്മണി ദാമോദരൻ, സുമ രാഘവൻ, പി.പി. രാധിക എന്നിവരെ ആദരിച്ചു. കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടി ഇൻഡിഗോയിൽ ജോലി നേടിയ ഹർഷൻ രാഘവനെ ചടങ്ങിൽ അനുമോദിച്ചു. കെ. വേണുഗോപാലൻ നമ്പ്യാർ, രവീന്ദ്രൻ മാവുങ്കാൽ എന്നിവർ സംസാരിച്ചു. സുമ രാഘവൻ സ്വാഗതവും ചന്ദ്രശേഖരൻ നീലേശ്വരം നന്ദിയും പറഞ്ഞു. തുടർന്ന് രാമായണത്തിലെ പ്രധാന ഭാഗങ്ങൾ വിവിധ ഗ്രൂപ്പുകളായി പാരായണം ചെയ്തു. രാമായണ സംഗമം പങ്കെടുത്തവരിൽ ആത്മീയ ഉണർവും ശ്രീരാമനാമത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള അവബോധവും പകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, RAMAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL