SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ഫോക്കസ് കലാ സാംസ്കാരികവേദി

focus
നീലേശ്വരം ഫോക്കസ് - കലാ സാംസ്കാരിക വേദി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കലയും സംസ്കാരവും ഉള്ളിടത്തു മാത്രമേ സാഹോദര്യവും ഐക്യവും നിലനിൽക്കുകയുള്ളൂ എന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. നീലേശ്വരം ഫോക്കസ് - കലാ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. ഫോക്കസ് ചെയർമാൻ ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി.എം സന്ധ്യ, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ഷമീമ മുഹമ്മദ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ചന്ദ്രമതി, ഫോക്കസ് നിർവാഹക സമിതി അംഗങ്ങളായ യു. ഉണ്ണികൃഷ്ണൻ, പി.യു ചന്ദ്രശേഖരൻ, സുനിൽ പട്ടേന, കെ.കെ നാരായണൻ, സി.എം സുരേഷ്, കെ.വി ഗീത, ടി.കെ അനീഷ്, പുഷ്പ, ബിന്ദു മരങ്ങാട്ട്, പി.വി ശൈലേഷ് ബാബു, സെക്രട്ടറി ഡോ. എൻ.പി വിജയൻ, ട്രഷറർ കെ. പ്രഭാകരൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL