കണ്ണൂർ: എൺപതാം വയസ്സിൽ സോഷ്യോളജിയിൽ മാസ്റ്റർ ഡിഗ്രി നേടിയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും മുൻ അദ്ധ്യാപകനുമായ പി.പി. കൃഷ്ണൻ മാസ്റ്ററെ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം കൃഷ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. രേഷ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഡോ. സാന്ദീപൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. ഇ. സുധീർ, ഡോ. കെ.ടി. സുധീർ, ഡോ. രമ്യ രാജൻ, ഡോ. ശ്രീരാജ്, മുൻ ജില്ലാ ട്രഷറർ ഡോ. റൊണാൾഡ് എന്നിവർ സന്നിഹിതരായിരുന്നു. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന മുൻ സെക്രട്ടറിയും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോജക്ട് മാനേജരുമായ ഡോ. ഹരീഷ് കൃഷ്ണൻ കൃഷ്ണൻ മാസ്റ്ററുടെ മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |