കാഞ്ഞങ്ങാട്: കാസർകോട് ജില്ല ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി കേഡറ്റുകൾക്ക് പരിശീലനം നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടും സംയുക്തമായാണ് കേഡറ്റുകൾക്ക് ലഹരി വിരുദ്ധ ട്രെയിനിംഗ് നൽകിയത്. ജില്ലയിലെ 45 എസ്.പി.സി സ്കൂളുകളിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. ഐ.എം.എ ഹാളിൽ ജില്ലാ പൊലീസ് മേധാവി നിഥിൻ രാജ് ഉദ്ഘാടനം ചെയ്തു. ഡോ. ജനാർദ്ദന നായ്ക് അദ്ധ്യക്ഷത വഹിച്ചു, ഡോ. രമേശ് സ്വാഗതം പറഞ്ഞു, ഡോ. ബി. നാരായണ നായിക്ക്, ഡോ. കെ. ശശിധര റാവു, സോഷ്യൽ പൊലീസിംഗ് ഡിവിഷന്റെ ജില്ലാ കോഡിനേറ്റർ രാമകൃഷ്ണൻ ചാലിങ്കൽ സംസാരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഇല്യാസ് നന്ദി പറഞ്ഞു. ഡോ. സെബിന്ത് കുമാർ, ഡോ. രമേശ് പരിശീലന ക്ലാസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |