SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ഓപ്പറേഷൻ തൂഫാൻ: നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

prathi-
പ്രതി അബ്ദുൽ മുനവർ

കാസർകോട്: 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി, നിരന്തരമായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതിയെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയൻ മേലേത്ത് നേതൃത്വത്തിൽ ജില്ലാ ക്രൈം സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാടി വില്ലേജിൽ ബെല്ലൂരടുക്ക കല്ലക്കട്ട സ്വദേശിയായ അബ്ദുൾ മുനമ്പർ എന്ന അബ്ദുൾ മുനവീർ (29) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ നടപടി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറ് എൻ.ഡി.പി.എസ് കേസുകൾ നിലവിലുണ്ട്. പ്രതിയുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി നിരവധി കേസുകളുണ്ട്.

കാസർകോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 225/2026 കേസ് നിലവിൽ അന്വേഷണ ഘട്ടത്തിലാണ്. ഇതിനുപുറമേ കാസർകോട്, വിദ്യാനഗർ സ്റ്റേഷനുകളിലായുള്ള ക്രൈം നമ്പർ 534/2023, 213/2022 എന്നീ കേസുകൾ വിചാരണ ഘട്ടത്തിലുമാണ്. മുൻകാലങ്ങളിലെ ക്രൈം നമ്പർ 741/2022, 71/2022, 974/2021 തുടങ്ങിയ കേസുകളിൽ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ, വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 115/2023 പോലുള്ള മറ്റ് ക്രിമിനൽ കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NDPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL