കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല എം.എ, ബി.എ. ഹിസ്റ്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ "പ്രാദേശിക ചരിത്രരചന: രീതി ശാസ്ത്രവും സാധ്യതകളും" എന്ന വിഷയത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. കോളേജ് മാനേജർ കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ ഡോ. സി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്ര വിഭാഗം മേധാവി ഡോ. നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി രാജീവൻ സ്വാഗതവും ഡോ. കെ. ലിജി നന്ദിയും പറഞ്ഞു. ഡോ. എ.എം അജേഷ്, എൽ.കെ ശരണ്യ, സ്റ്റുഡൻസ് യൂണിയൻ വൈസ് ചെയർപേഴ്സൺ കെ.വി അനുശ്രീ, ആവണി രത്നാകരൻ, അമൃത ലക്ഷ്മി, ശ്രുതി കൃഷ്ണ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |