കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 'ഗ്രീൻ ബട്ടൺ' ക്യാമ്പയിന് തുടക്കമായി. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം കളക്ടർ എൻ.ദേവീദാസ് നിർവഹിച്ചു. ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ നിർമ്മിക്കാൻ പ്രകൃതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് മാലിന്യം പരമാവധി കുറയ്ക്കുകയെന്ന ആശയമാണ് ക്യാമ്പയിൻ മുന്നോട്ടുവയ്ക്കുന്നത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ കൂടിയായ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.അനിൽകുമാർ, ജില്ലാ ശുചിത്വ മിഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |