കൊല്ലം: എസ്.എൻ വനിതാകോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാമഹോത്സവത്തോട് അനുബന്ധിച്ച് ഏകദിന സെമിനാർ നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. എം.എസ്. പോൾ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി.എസ്. ലക്ഷ്മി രചിച്ച 'യാത്രികന്റെ കൺവഴികൾ സെബാസ്റ്റ്യൻ കവിതാപഠനം' എന്ന പുസ്തകം അദ്ദേഹം പരിചയപ്പെടുത്തി. മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആഷിത എസ്.ഷാബുവിന്റെ നേതൃത്വത്തിൽ വയനാദിന പ്രതിജ്ഞ ചൊല്ലി. കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ അദ്ധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അദ്ധ്യക്ഷ ഡോ. വി.എസ്. ലക്ഷ്മി, സെമിനാർ കോ ഓർഡിനേറ്റർ ആർ. സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |