കൊല്ലം: മൈലോട് ടി.ഇ വി.എച്ച്.എസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം അദ്ധ്യാപകനും ജില്ലാ പഞ്ചായത്ത് അംഗവും സബ്‌ജില്ലാ മുൻ കോഓർഡിനേറ്ററുമായ പി.ആർ. സന്തോഷ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.ബി. അജീഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ പ്രതിനിധി എൻ.വി. ജയ സ്വാഗതം പറഞ്ഞു. വായന ദിനത്തോടനുബന്ധിച്ചുള്ള അക്ഷര റാലി മാനേജർ ജി. അനിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ലൈന, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ. അഖില, സീനിയർ അസിസ്റ്റന്റ് എസ്. സിന്ധു, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാരംഗം വിദ്യാർത്ഥി പ്രതിനിധി ദേവനന്ദ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |