കരുനാഗപ്പള്ളി: നഗരസഭയുടെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം നഗരസഭ അങ്കണത്തിൽ ചെയർപേഴ്സൺ പി.സോമരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. കരുനാഗപ്പള്ളി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോഹൻദാസ്, നഗരസഭ സെക്രട്ടറി സന്ദീപ്, സി.സി.എം ഫൈസൽ, കൗൺസിലർമാരായ സിംലാൽ, അമ്പുവിള സലാഹ്, രഞ്ജിത്ത്, ഗിരീഷ് കുമാർ, രാജേഷ്, ബേബി ജസ്ന ശ്രീവിദ്യ, സുലത, നിഷ ദിനേശ് എന്നിവർ
സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |