SignIn
Kerala Kaumudi Online
Thursday, 16 July 2026 4.39 AM IST

തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണം

കരുനാഗപ്പള്ളി: കരുനാഗപ്പളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലിടങ്ങൾ ഓംബുഡ്സ്മാൻ ജി. കൃഷ്‌ണകുമാർ സന്ദർശിച്ചു. വിബി - ജി റാം ജി തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി​. ജോബ് കാർഡ്, എൻ.എം.എം.എസ് ഹാജർ നില എന്നി​വ പരിശോധിച്ചു. ജൂലായ് ഒന്നു മുതൽ നടപ്പാക്കിവരുന്ന തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ എംപ്ലോയ്മെന്റ് ആൻഡ് ആജീവിക മിഷൻ പദ്ധതി, അവകാശങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികളോട് അദ്ദേഹം വിശദീകരിച്ചു. അസി. സെക്രട്ടറി കെ.രാജൻ, തൊഴിലുറപ്പ് എൻജി​നീയർ ഡെൻസി വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL