SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

എക്സൈസ് സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം

excise

കൊല്ലം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നാളെ രാവിലെ 10ന് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ അദ്ധ്യക്ഷനാകും. മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകും. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വിഷ്ണുമോഹൻ എം.എൽ.എ, മേയർ എ.കെ.ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, എക്സൈസ് കമ്മിഷണർ സിറാം സാംബവശിവ റാവു എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ആരോമൽ, ജില്ലാ പ്രസിഡന്റ് എൻ.ബിജു, സെക്രട്ടറി അജീഷ് മധു, പി.ആർ.ജ്യോതി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL