
കൊല്ലം: കൊല്ലം ബാർ അസോസിയേഷൻ അന്തരിച്ച ഗായിക എസ്.ജാനകിക്ക് സംഗീതസദസ്സോടെ ആദരമർപ്പിച്ചു. ജില്ലാ സെഷൻസ് ജഡ്ജ് കെ.കമനീസ് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക കോട്ടയം ആലീസ് ഗാനങ്ങൾ ആലപിച്ചു. ബാർ അസോ. പ്രസിഡന്റ് അഡ്വ കെ.ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. ബോറിസ് പോൾ സ്വാഗതം ആശംസിച്ചു. ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ.പി.സജീവ് ബാബു, അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, ഡയറക്ടർ ബോർഡംഗം അഡ്വ. എം.ജാസ്മിൻ എന്നിവർ സംസാരിച്ചു. തുടർന്ന് കൊല്ലം ബാർ അസോസിയേഷൻ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരും ഗാനങ്ങളാലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |