
കൊല്ലം: 58-ാമത് കേരള സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, കൊല്ലം ജില്ലാ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവരെ പങ്കെടുപ്പിക്കാൻ കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷന് ഹൈക്കോടതി നിർദ്ദേശം നൽകി.
ജില്ലാ റൈഫിൾ അസോസിയേഷന് വേണ്ടി വൈസ് പ്രസിഡന്റ് രഞ്ജിത്ത് ശശിധരൻ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. ആഗസ്റ്റ് 1 മുതൽ 8 വരെയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ്. ജില്ലാ റൈഫിൾ അസോസിയേഷന് വേണ്ടി അഡ്വ. സന്ദീപ് ശ്രീകുമാർ, അഡ്വ. പി.ജി.അനൂപ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |