SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്

qqq

കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 1ന് രാവിലെ 10ന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് മത്സരം. ഒരോ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് വീതം ആഗസ്‌റ്റ് 8ന് ജില്ലാ കോൺഗ്രസ് ഭവൻ കൺവെൻഷൻ ഹാളിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കുമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അറിയിച്ചു. ഫോൺ: 9447717668.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL