
കൊട്ടാരക്കര: കാൻസർ രോഗികളുടെ പെൻഷൻ രണ്ടായിരമായി ഉയർത്തിയ സർക്കാർ തീരുമാനത്തെ ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. നിലവിലുണ്ടായിരുന്ന ആയിരം രൂപ അടിയന്തരമായി ഉയർത്തണമെന്ന് ആവവ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ചു തവണ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തിയിരുന്നു. സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ജോജി മാത്യു, അരുൺദാസ്, വികാസ് ബാലുശേരി, മനോജ് കാളിയമ്പലം, സോമശേഖരൻ, ലക്ഷ്മി പ്രദീപ്, സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |