
ചാത്തന്നൂർ: ചാത്തന്നൂർ റോയൽ ഹോസ്പിറ്റലും അഡ്വ. ടി.ജി.വിശ്വനാഥൻ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 9ന് രാവിലെ 9.30 മുതൽ 12.30 വരെ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് രജിസ്ട്രേഷൻ, തൈറോയ്ഡ്, ബി.പി ടെസ്റ്റുകൾ സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് റോയൽ ഹെൽത്ത് കെയർ: 9072530302, 9188918748, എസ്.എൻ.വി.ആർ.സി ബാങ്ക് പരവൂർ: 04742512232, 9605585081 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |