SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

മഴക്കെടുതിയിൽ വ്യാപക നാശം; തീരത്ത് ജാഗ്രതാ നിർദേശം

കൊല്ലം: ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ ഇന്ന് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഇതുവരെ ആകെ 11.56 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലയിൽ 1.24 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. 11.06 ലക്ഷം രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരദേശമേഖലയിൽ ഇന്ന് രാത്രി 11.30 വരെ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന-ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

ജില്ലയിൽ ലഭിച്ച മഴ

​പുനലൂർ: 13.5 സെന്റി മീറ്റർ

​തെന്മല: 1.3 സെന്റി മീറ്റർ

​കരുവേലിൽ: 5.5 സെന്റി മീറ്റർ

​പാരിപ്പള്ളി: 4.5 സെന്റി മീറ്റർ

​ആര്യങ്കാവ്: 4 മില്ലി മീറ്റർ

​കൊല്ലം: 2 മില്ലി മീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, FORIEGNERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL