
കൊല്ലം: മഴക്കെടുതികൾക്കിടെ ഗർഭിണിയായ അമ്മയ്ക്കും അഞ്ച് മക്കൾക്കും തണലായി പത്തനാപുരം ഗാന്ധിഭവൻ. കാർത്തികപ്പള്ളി സ്വദേശിനി താര (30), മക്കളായ രുദ്ര (11), രൂപ (7), രേവതി (5), മീനാക്ഷി (3), രാഹുൽ (2) എന്നിവരെയാണ് ഏറ്റെടുത്തത്.
വിവരം അറിഞ്ഞ ഹരിപ്പാട് ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നേരിട്ട് ഇടപെട്ട് സി.ഡബ്ല്യു.സി ചെയർപേഴ്‌സണെ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സമ്മതം അറിയിച്ചതോടെ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീറിനെ സ്ഥലത്തേക്കയച്ചു.
മന്ത്രിയുടെ ഓഫീസ് സെക്രട്ടറി വേണു.ജി.നായർ, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, മുൻ പഞ്ചായത്ത് മെമ്പർ സ്മിത പ്രദീപ്, മഞ്ജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവനിലെത്തിച്ചത്.
ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ താരയെയും കുട്ടികളെയും സ്വീകരിച്ചു. താരയ്ക്കും ഭർത്താവിനും താമസിക്കാൻ വീടും തൊഴിലും ഗാന്ധിഭവൻ ഏറ്റെടുത്ത് നൽകുമെന്ന് പുനലൂർ സോമരാജൻ അറിയിച്ചു. മന്ത്രി ബിന്ദു കൃഷ്ണയും ഗാന്ധിഭവനുമായി ബന്ധപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |