
അഞ്ചൽ: അഗസ്ത്യക്കോട് അമ്പലം മുക്കിന് സമീപം ആലഞ്ചേരി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കണ്ണൻകോട് പ്രദീപിന്റെ കാറിനാണ് തീപിടിച്ചത്. വാഹനത്തിന് തീപിടിച്ചതറിഞ്ഞ് പെട്ടെന്നുതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തിനശിച്ചു. പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |