
കൊല്ലം: കർഷകത്തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷകളിൽ 75ൽ കൂടുതൽ പോയിന്റ് നേടിയവരായിരിക്കണം. എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് 70 പോയിന്റ് മതിയാകും. പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷകളിൽ 85 ശതമാനം മാർക്കിൽ കുറയാതെ പരീക്ഷ വിജയിച്ചവരായിരിക്കണം. എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം മാർക്ക് മതിയാകും. അപേക്ഷാ ഫോം www.agriworkersfund.org ൽ ലഭ്യമാണ്. ഫോൺ: 0474-2766843, 2950183, 9746822396, 7025491386.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |