കൊല്ലം: ഓണാഘോഷ നാളുകളിൽ കൊല്ലം നഗരത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗിനെതിരെ കർശന നടപടിയുമായി കൊല്ലം സിറ്റി പൊലീസ്. വാഹനങ്ങൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മാറ്റണം. നിർദേശം പാലിക്കാത്ത വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. ഇപ്രകാരം മാറ്റുന്ന വാഹനങ്ങൾക്കെതിരെ നിയമലംഘനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും. കൂടാതെ റിക്കവറി വാഹനത്തിന്റെ ഫീസായ തുകയും ട്രഷറിയിൽ അടയ്ക്കേണ്ടിവരുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |