കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളി യൂണിയനുകളും സംയുക്തമായി രാജ്യവ്യാപകമായി നടത്തുന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6ന് കൊല്ലം ചിന്നക്കടയിൽ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിഅമ്മ ഉൾപ്പടെയുള്ള നേതാക്കൾ സംസാരിക്കും. മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സംയുക്ത സമരസമിതിക്ക് വേണ്ടി ചെയർമാൻ ബി.മോഹൻദാസും കൺവീനർ എ.എം.ഇക്ബാലും അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |