SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

ജില്ലയിൽ ജാഗ്രതാനിർദേശം: ക​ള്ള​ക്ക​ടലും കാറ്റും

കൊല്ലം: ക​ള്ള​ക്ക​ടൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ല​പ്പാ​ട്ട് മു​തൽ ഇ​ട​വ വ​രെ​യു​ള്ള തീ​ര​ദേ​ശ​ മേ​ഖ​ല​യിൽ ഇ​ന്ന് വൈ​കു​ന്നേ​രം 5.30 വ​രെ 1.8 മീ​റ്റർ വ​രെ ഉ​യരത്തിൽ തി​ര​മാ​ല​കൾ ഉ​ണ്ടാ​കാ​മെ​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി പഠ​ന​ ഗ​വേ​ഷ​ണ​കേ​ന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ക​ട​ലിൽ ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​താ​നിർ​ദേ​ശ​ങ്ങൾ കർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യർ​പെ​ഴ്‌​സ​ണാ​യ ജി​ല്ലാ ക​ള​ക്ടർ ആ​നി ജൂ​ല തോ​മ​സ് അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും മ​ണി​ക്കൂ​റിൽ 50 കി​ലോ​മീ​റ്റർ വേ​ഗ​ത​യിൽ വ​രെ കാ​റ്റ് വീ​ശാൻ സാ​ദ്ധ്യ​ത​യു​ണ്ട്. ഒപ്പം തീ​ര​പ്ര​ദേ​ശ​ത്ത് ഇ​ന്ന് മ​ണി​ക്കൂ​റിൽ 65 കി​ലോ​മീ​റ്റർ വേ​ഗ​ത​യിൽ ശ​ക്ത​മാ​യ​ കാ​റ്റി​ന് സാ​ദ്ധ്യ​ത​യു​ണ്ടെന്നും കേ​ന്ദ്ര​ കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടുണ്ട്. അതി​നാൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ ക​ട​ലിൽ​ പോകരുത്. കേ​ര​ള​തീ​ര​ത്ത് മോ​ശം കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ കാ​റ്റും പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പ്ര​തി​കൂ​ല​മാ​ണെന്നും ജി​ല്ലാ ക​ളക്ടർ അറിയിച്ചു.

ശ്രദ്ധിച്ചാൽ ദുരന്തം ഒഴിവാക്കാം

 കാ​റ്റും മ​ഴ​യുമുള്ളപ്പോൾ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടിൽ നിൽ​ക്കാ​നോ വാ​ഹ​ന​ങ്ങൾ പാർ​ക്ക് ചെ​യ്യാ​നോ പാ​ടി​ല്ല

 വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ ചി​ല്ല​കൾ വെ​ട്ടി​യൊ​തു​ക്ക​ണം

 ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ ബോർ​ഡു​കൾ, ഇ​ല​ക്ട്രി​ക് പോ​സ്റ്റു​കൾ, കൊ​ടി​മ​ര​ങ്ങൾ തു​ട​ങ്ങി​യ​വ​ ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ഴി​ച്ചുവ​യ്​ക്കു​ക​യോ ചെ​യ്യു​ക

 കാ​റ്റ് വീ​ശു​മ്പോൾ ജ​ന്നാല​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ട​ണം

 വീ​ടിന്റെ ടെ​റ​സി​ൽ നിൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

 ഓ​ല മേ​ഞ്ഞ​തോ, ഷീ​റ്റ് പാ​കി​യ​തോ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തോ ആ​യ കെ​ട്ടി​ട​ങ്ങ​ളിൽ താമസിക്കരുത്

 വൈ​ദ്യു​തി ക​മ്പി​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ണാൽ 1912, 1077 എ​ന്നീ ന​മ്പ​രുകളിൽ ബന്ധപ്പെടണം

 പ​ത്രം, ​പാൽ വി​ത​ര​ണ​ക്കാർ ജോ​ലി​ക്ക് പോകുമ്പോൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

 വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ വൈ​ദ്യു​തി ലൈൻ പൊ​ട്ടി​വീ​ണി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം

 കൃ​ഷി​യി​ട​ങ്ങ​ളിലെ വൈ​ദ്യു​തി ലൈ​നു​ക​ൾ സു​ര​ക്ഷി​ത​മെ​ന്ന് ഉ​റ​പ്പാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL