SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണം

കൊല്ലം: ബംഗളുരു– കൊച്ചുവേളി സ്‌പെഷ്യൽ എക്സ്പ്രസ് ട്രെയിനിന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.

നിലവിൽ ഈ ട്രെയിനിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടെങ്കിലും കരുനാഗപ്പള്ളി സ്റ്റേഷനിൽ സ്റ്റോപ്പില്ല. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്കും സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ലഭിക്കാവുന്ന മികച്ച വരുമാന സാദ്ധ്യതയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ റൂട്ടിലെ മറ്റു ട്രെയിനുകളുടെ യാത്രാസമയത്തെ ബാധിക്കാത്ത വിധത്തിൽ കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL