ചാത്തന്നൂർ: സംഗീത പ്രേമികളുടെ കൂട്ടായ്മയായ നാദം ചാത്തന്നൂരിന്റെ നാലാം വാർഷികാഘോഷം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മുതൽ ചാത്തന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. വൈകിട്ട് 5ന് അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ വാർഷികം ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയാകും. പ്രദീപ് വൈഗ മിമിക്രി അവതരിപ്പിക്കും. ഇന്നലെ നടന്ന ചലച്ചിത്ര ഗാന മത്സരത്തിന്റെ വിജയികൾക്ക് ചടങ്ങിൽ ശ്രീകുമാരൻ തമ്പി സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ബി.മധുകുമാറും സെക്രട്ടറി ആർ.എസ്.മിനിയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |