കൊല്ലം: പ്രൊഫഷണൽ ചാപ്റ്റർ കൊല്ലത്തിന്റ ആഭിമുഖ്യത്തിൽ സ്പോർട്ടിവ 2026 കൊല്ലം ഡോൺബോസ്കോ ഗ്രൗണ്ടിൽ നടന്നു. ഡോൺ ബോസ്കോ ഡയറക്ടർ ഫാ. ആന്റണി ജോസഫ് ദീപശിഖ കൊളുത്തി സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ, അറ്റ്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ക്യാരംസ് തുടങ്ങിയ വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഡയറക്ടർ ടി. മോഹനൻ സമ്മാനദാനം നിർവഹിച്ചു എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. വിഷ്ണു ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. എം എസ്. ഗായത്രി, കൺവീനർ ജി. സന്തോഷ്‌കുമാർതുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |