SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

ചെറുനാരങ്ങയ്ക്ക് ചെറുതല്ല വില!

കിലോയ്ക്ക് 120 രൂപ വരെ

​കൊല്ലം: ഓണക്കാലത്തെ അനിവാര്യ ഇനങ്ങളിലൊന്നായ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസം വരെ കിലോയ്ക്ക് 80 മുതൽ 90 രൂപവരെയായിരുന്നു. ഇപ്പോൾ പലേടത്തും വില 100- 120 നിലയിലെത്തി.

ഹോട്ടലുകളെയും ബേക്കറികളെയും പെട്ടിക്കടകളെയുമൊക്കെ ഒരുപോലെ ബാധിച്ചിട്ടുണ്ട് വി​ലക്കയറ്റം. നാരങ്ങ വെള്ളത്തിന്റെ വിലയും കൂടി​. കുടുംബശ്രീയുടെ കീഴിലുള്ളതടക്കം ചെറുകിട അച്ചാർ യൂണിറ്റുകളുടെ പ്രവർത്തനത്തെയും വിലവർദ്ധന ബാധിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ പ്രമുഖ നാരങ്ങ ഉത്പാദന മേഖലയായ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയ്ക്കാണ് കേരള വിപണിയിൽ ഏറ്റവും കൂടുതൽ പ്രിയമുള്ളത്. വലി​പ്പം കൂടുതലുള്ളതും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങ.

വി​ലക്കയറ്റത്തി​ന് പല കാരണങ്ങൾ

 ​ഉത്പാദനക്കുറവ്: കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും തമിഴ്‌നാട്, കർണാടക എന്നി​വി​ടങ്ങളി​ലെ പ്രധാന ഉത്പാദന കേന്ദ്രങ്ങളി​ൽ കൃഷിയെ സാരമായി ബാധിച്ചു

 ​വരവിലുള്ള കുറവ്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങ വരവ് കുറഞ്ഞതും ആവശ്യക്കാർ കൂടിയതും വിപണിയിൽ പ്രതിസന്ധിയുണ്ടാക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL