SignIn
Kerala Kaumudi Online
Thursday, 16 July 2026 4.40 AM IST

കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്ക് 

acdt

ചിങ്ങവനം : ചിങ്ങവനം ഗോമതി കവലയ്ക്ക് സമീപം കാൽനടയാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച കാർ നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറി. ഭക്ഷണം കഴിക്കാനെത്തിയ സമീപവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. വെട്ടിച്ചു മാറ്റുന്നതിനിടയിൽ തട്ടുകടയ്ക്ക് മുൻപിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചാണ് കാർ നിന്നത്. കോട്ടയം ഭാഗത്ത് നിന്ന് വന്ന തിരുവനന്തപുരം സ്വദേശികളുടേതാണ് അപകടത്തിൽപ്പെട്ട കാർ. പരിക്കേറ്റവരെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL