അയ്മനം: അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോലടിക്കരി പാടശേഖരത്തിൽ മടവീഴ്ച ഭീഷണി നിലനിൽക്കുന്നതിനാൽ നെൽകർഷകർ ദുരിതത്തിൽ. കഴിഞ്ഞ നാല് ദിവസമായി ചാക്കുകളിൽ മണ്ണ് നിറച്ച് മട സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇതുവരെ ബന്ധപ്പെട്ട വാർഡ് മെമ്പറോ എം.എൽ.എയോ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടില്ലെന്ന് പാടശേഖരസമിതി സെക്രട്ടറി ജയപ്രകാശ് ആരോപിച്ചു. പാടശേഖരത്തിന് സമീപം 64ഓളം കുടുംബങ്ങൾ താമസിക്കുന്നതിനാൽ പ്രദേശവാസികളും ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |