
കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘം വാർഷിക സമ്മേളനം 13, 14 തീയതികളിൽ സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസ് സെമിനാർ ഹാളിൽ നടക്കും. 13 ന് ഉച്ചയ്ക്ക് 1.15 ന് വിദ്യാഭ്യാസ സെമിനാർ എം.ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫ.ഡോ.ബിനു ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്യും. 14 ന് രാവിലെ 11 ന് സമ്മേളനം ഭാരതീയ മസ്ദൂർ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സുനിൽ രമേശ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചാൻസിലർ പ്രൊഫ.ഡോ.ഡി.മാവൂത് മുഖ്യാതിഥിയാകും. ജനറൽ സെക്രട്ടറി എം.എൽ ഷിബു സ്വാഗതവും, ട്രഷറർ കെ.അനിൽകുമാർ നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 2.15 ന് സംഘടനാ ചർച്ച, പ്രമേയങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |