
കോട്ടയം: സ്‌നേഹസേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും സൗജന്യ ഡയാലിസിസ് കിറ്റ് ചികിത്സാ സഹായ വിതരണവും നടത്തി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഏ.ജി.തങ്കപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം മുൻസിപ്പൽ ചെയർമാൻ എം.പി സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ട്രസ്റ്റ് അംഗവും കോട്ടയം മുൻസിപ്പൽ കൗൺസിലറുമായ കെ.കെ.പ്രസാദ് എന്നിവരെ ആദരിച്ചു. കോട്ടയം എസ്.എൻ.വി സമാജം ട്രഷറർ ഡോ.ഗീതാ പ്രദീപ് ആശംസ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനു ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. ട്രസ്റ്റ് സെക്രട്ടറി പി.അനിൽകുമാർ സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |