പ്രവർത്തനം സ്തംഭനത്തിലേക്ക്
അത്താണി: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോൾഡ് റൂമിലും ഫോറൻസിക് മോർച്ചറിയിലും അജ്ഞാത മൃതദേഹങ്ങൾ നിറയുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് മോർച്ചറി പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.
കോൾഡ് റൂമിലെ 14 ഫ്രീസർ യൂണിറ്റുകളിലും തിരിച്ചറിയപ്പെടാത്തതും ബന്ധുക്കൾ ഏറ്റെടുക്കാത്തതുമായ മൃതദേഹങ്ങളാണ് നിലവിലുള്ളത്. ഫോറൻസിക് മോർച്ചറിയിലെ 15 റാക്കുകളിൽ 13 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങളാണ്. അനാഥരായ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
വയോധികരും അവശരുമായ രോഗികളാണ് ഇവരിൽ ഏറെയും. ഇത്തരത്തിൽ 40ഓളം പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ പലരും മരിച്ചാൽ മൃതദേഹങ്ങൾ മോർച്ചറിയിലേക്കോ കോൾഡ് റൂമിലേക്കോ മാറ്റേണ്ടിവരും.
സംസ്‌കരിക്കുന്നതിനും നൂലാമാലകൾ
പുതുതായി ലഭിക്കുന്ന മൃതദേഹങ്ങൾ മറ്റ് ആശുപത്രികളിലെ മോർച്ചറി, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളിലേക്ക് മാറ്റണം. ഡിസ്ചാർജ് ചെയ്യാവുന്ന രോഗികളെ പരിചരിക്കുന്നതിന് സംവിധാനമുണ്ടാക്കണം. അപകടനില തരണം ചെയ്തവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണം. മേൽവിലാസവും ബന്ധുക്കളുമുള്ള രോഗികളെ കൈമാറാൻ നിയമസഹായം തേടണം.
കെ.എൻ.നാരായണൻ
എച്ച്. ഡി.എസ്. എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |