
കൊല്ലം: രാജ്യവ്യാപകമായി നടക്കുന്ന പട്ടികജാതി പീഡനങ്ങളും, ജാതി അധിക്ഷേപങ്ങളും കോടതിയിലെത്തുമ്പോൾ ശിക്ഷിക്കാതെ പോകുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവമായി കാണണമെന്നും നിയമം ശക്തമാക്കണമെന്നും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി പറഞ്ഞു. ദളിത് കോൺഗ്രസ് സംഘടിപ്പിച്ച തെക്കൻ മേഖല സമ്മേളനം കൊല്ലം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, ജനാർദ്ദനൻ, ബിദു രാഘവൻ, ശാസ്തമംഗലം വിജയൻ, രഞ്ജിനി സൂര്യകുമാർ, എസ്.വി.ആശാലത, സരോജിനി ബാബു എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |