SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

തെരുവുനായ ആടിനെ കൊന്നു

got

കട്ടപ്പന : വെള്ളയാംകുടിയിൽ തെരുവുനായ ആടിനെ കൊന്നു. പാറയടിയിൽ ശാലിനി അനൂപിന്റെ ഒന്നര മാസം പ്രായമായ ആടിനെയാണ് തെരുവുനായ കടിച്ചുകൊന്നത്. പതിവുപോലെ രാവിലെ ആട്ടിൻകുട്ടികളെ മുറ്റത്ത് അഴിച്ചുവിട്ട സമയത്താണ് ആക്രമണം. സംഭവം കണ്ട് ശാലിനി പിന്നാലെ പോയെങ്കിലും 300 മീറ്ററോളം ദൂരെ ചെന്നശേഷമാണ് നായ ആടിനെ ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം വാണിയപ്പുരക്കൽ അപ്പച്ചന്റെ വീടിന്റെ ടെറസിൽ കയറിയ തെരുവുനായ്ക്കളെ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ ഇറക്കിവിട്ടത്. നായ ശല്യം വർദ്ധിച്ചതോടെ വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രികർ ഭീതിയോടെയാണ് കടന്നുപോകുന്നത്. എത്രയും വേഗം അധികാരികളുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL