SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

പഞ്ചായത്ത് ഓഫിസ് മാർച്ച്

bjp

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. അപകടാവസ്ഥയിലായ പൊൻകുന്നം ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റുക, തനതുഫണ്ട് വെട്ടിക്കുറച്ച് നാടിന്റെ വികസനം തടസപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കുക, ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുക, പ്രവാസി സംരംഭകനോടുള്ള അനീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കിസാൻ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഡ്വ.വി.ആർ രമേഷ്, ജനറൽ സെക്രട്ടറിമാരായ പ്രശാന്ത് മാലമല, വി.ആർ ദീപു, ഏരിയ പ്രസിഡന്റുമാരായ ജിതിൻ ജയകുമാർ, ജിൻസ് മാത്യു, വാർഡ് മെമ്പർമാരായ ഗോപി പാറാതോട്, വിഷ്ണു എസ്.നായർ, അഭിലാഷ് ബാബു, സൗമ്യാ പ്രസാദ്, ഗായത്രി ശ്രീകുമാർ, സുമിതാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL