
കോട്ടയം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുനക്കര മൈതാനിയിൽ അരങ്ങേറിയ കണ്ണകി കഥാപ്രസംഗം ശ്രദ്ധേയമായി. കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവായ കാഥികൻ അഡ്വ. മരായമുട്ടം ജോണിയും സംഘവുമാണ് കണ്ണകിയുടെ ജീവിതകഥയും പ്രതികാരദുർഗയായി മാറിയ കഥയും അവതരിപ്പിച്ചത്. ഓണപ്പാട്ടുകളോടെയാണ് പരിപാടി ആരംഭിച്ചത്. തബലയുടെയും ഹാർമോണിയത്തിന്റെയും അകമ്പടിയോടെ കഥയും പാട്ടുകളും ഇഴചേർന്ന അവതരണം കാണികൾക്ക് വേറിട്ട അനുഭവമായി. കണ്ണകിയുടെ കഥയും ആറ്റുകാലമ്മയുമായി ബന്ധപ്പെട്ട വിശ്വാസസങ്കൽപ്പങ്ങളുമാണ് പ്രധാനമായും അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |