SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

ഓണാഘോഷം സംഘടിപ്പിച്ചു

vyapariclubonamcelebratio

തൊടുപുഴ: വ്യാപാരി ക്ലബ്ബ് 38ന്റെയും എംപീസ് ടവറിലെ വ്യാപാര സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം 'എംപീസ് ആരവം- 2026" സംഘടിപ്പിച്ചു. ഷിയാസ് എം.പിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നേപ്പാൾ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് യോഗത്തിൽ ആദരാഞ്ജലികളർപ്പിച്ചു. വ്യാപാരി ക്ലബ്ബ് സെക്രട്ടറി സി.കെ. നവാസ് സ്വാഗതം പറഞ്ഞു. ഐഡിയൽ സൊല്യൂഷൻ ഉടമ ജയശ്രീ ഓണസന്ദേശം നൽകി. വ്യാപാരി ക്ലബ്ബ് 38 പ്രസിഡന്റ് രാജു തരണിയിൽ, വനിതാ വിംഗ് ഭാരവാഹികളായ സൽമാ ഖാസിം, അനീഷ് അറ്റ്ലസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കും വനിതകൾക്കുമായി നടത്തിയ വിവിധ കായിക- വിനോദ മത്സരങ്ങൾക്ക് പുറമേ അത്തപ്പൂക്കള മത്സരവും ഒരുക്കിയിരുന്നു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഗാനമേളയും അരങ്ങേറി. അഖില, ഐഷ, ജയശ്രീ, ബിജി, ജൻസൺ, നവാസ് ഇവാന, ജോജോ ജോസ്, ജിതിൻ, ശിവദാസ്, പ്രകാശ് മാസ്റ്റർ, സൽജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL