കുന്ദമംഗലം: മർകസ് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസിൽ ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായി. പുതിയ അക്കാഡമിക വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. പ്രൊഫ. സയ്യിദ് സാബൂർ ബാഹസൻ അവേലം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ഡോ. പി. രാഘവൻ, മുഹമ്മദ് അലി സഖാഫി വള്ളിയാട് , ഫാസിൽ നൂറാനി തുടങ്ങിയവർ പ്രസംഗിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |